കണ്ണൂർ: ആറളം ഫാമിൽ വ്യാജവാറ്റ് റെയ്ഡിനിടെ പൊലീസ് നാടൻ തോക്ക് പിടികൂടി. ബ്ലോക്ക് പത്തിൽ താമസിക്കുന്ന മനങ്ങാടൻ കുങ്കൻ (74) ആണ് അറസ്റ്റിലായത്. തിരകളും ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. ആറളം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സുധീർ കല്ലൻ, എസ്.ഐ കെ. പ്രകാശൻ, എ.എസ്.ഐ നാസർ എന്നിവരും സംഘവുമാണ് ഇയാളെ പിടികൂടിയത്.