കൂത്തുപറമ്പ്: മഴക്കാലത്ത് കണ്ണവംപുഴ കരകവിഞ്ഞൊഴുകുന്ന സാഹചര്യം ഒഴിവാക്കാൻ പുഴയിലെ മണ്ണ് നീക്കിത്തുടങ്ങി. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചുണ്ടയിൽ, പൂഴിയോട്, വട്ടോളി ഭാഗങ്ങളിലാണ് മണ്ണ് നീക്കം ചെയ്യുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലുണ്ടായ പ്രളയത്തിൽ ചിറ്റാരിപ്പറമ്പ് ചുണ്ടയിൽ ഭാഗത്ത് അന്തർ സംസ്ഥാനപാതയിൽ ഉൾപ്പെടെ വെള്ളം കയറിയിരുന്നു.
ചിറ്റാരിപ്പറമ്പ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചുണ്ടയിൽ, പൂഴിയോട്, വട്ടോളി ഭാഗങ്ങളിലാണ് ആദ്യഘട്ടത്തിൽ മണ്ണ് നീക്കുന്നത്. മൂന്ന് ഹിറ്റാച്ചികൾ ഉപയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിലാണ് മണ്ണ് മാറ്റുന്നത്. മുൻ വർഷങ്ങളിൽ കണ്ണവം വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ വൻ തോതിലാണ് പുഴയിൽ മണ്ണടിഞ്ഞിട്ടുള്ളത്. ഇത് പുഴയുടെ സ്വാഭാവിക ഒഴുക്കിനെപ്പോലും ബാധിച്ചിരിക്കുകയാണ്. കാലാകാലങ്ങളിൽ മണ്ണ് നീക്കം ചെയ്യാത്തതിനെ തുടർന്ന് മഴക്കാലത്ത് പുഴ കരകവിഞ്ഞൊഴുകുന്നതിനും കാരണമായിരുന്നു.
പ്രളയം നൽകിയ പാഠം
കഴിഞ്ഞ പ്രളയത്തിൽ ചൂണ്ടയിൽ, വട്ടോളി, പൂഴിയോട് ഭാഗങ്ങളിൽ വൻ നാശനഷ്ടമാണ് സംഭവിച്ചിരുന്നത്. വീടുകളിൽ ഉൾപ്പെടെ വെള്ളം കയറുന്നതിനും പുഴയിലെ മണ്ണ് കാരണമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് യു.പി. ശോഭ, വൈസ് പ്രസിഡന്റ് ശ്രീധരൻ എന്നിവരുടെ നേതൃത്വത്തിലാണ് മണ്ണ് നീക്കുന്ന പ്രവൃത്തി നടക്കുന്നത്. കാലവർഷം ശക്തമാകുന്നതിന് മുൻപ് പരമാവധി മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതർ.
ബൈറ്റ്
വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുഴയിലെ മണ്ണ് നീക്കം ചെയ്യുന്നത്.
ചിരാറ്റിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് യു.പി. ശോഭ