നീലേശ്വരം: കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ റോഡ് ചെളിക്കുളമായി. കടിഞ്ഞിമൂല പ്രിയദർശിനി - കൊടച്ചാൽ റോഡാണ് ആദ്യമഴയിൽ തന്നെ ചെളിക്കുളമായത്. ഏകദേശം 100 മീറ്ററോളം ദൂരത്തിൽ റോഡ് കുണ്ടും കുഴിയും നിറഞ്ഞ് കാൽനട യാത്ര പോലും ദുസ്സഹമായ നിലയിലാണ്. കഴിഞ്ഞ രണ്ടുവർഷമായി ഈ റോഡ് അറ്റകുറ്റപ്പണി ചെയ്യാതെ കിടക്കുകയാണ്.
നീലേശ്വരത്ത് നിന്ന് ഓർച്ച പാലം വഴി അഴിത്തല ഭാഗത്തേക്ക് എളുപ്പത്തിൽ എത്താൻ ഈ റോഡാണ് ഇപ്പോൾ എല്ലാവരും ഉപയോഗിക്കുന്നത്. മത്സ്യത്തൊഴിലാളികൾ, വിദ്യാർത്ഥികൾ എന്നിവർ അഴിത്തലയിൽ നിന്ന് തോട്ടം ജംഗ്ഷൻ ചുറ്റാതെ എളുപ്പത്തിൽ ഓർച്ച പാലം വഴി നീലേശ്വരത്ത് എത്താൻ കടിഞ്ഞിമൂല റോഡിനെയാണ് ആശ്രയിക്കുന്നത്.
ബൈറ്റ്
കടിഞ്ഞി മൂല തീരദേശ റോഡിന് തുറമുഖ വകുപ്പ് മെക്കാഡം ടാറിംഗ് ചെയ്യാൻ 95 ലക്ഷം രൂപ അനുവദിച്ചിരുന്നു. കരാറേറ്റെടുത്തതിനിടയിലാണ് ലോക്ക് ഡൗൺ നിലവിൽ വന്നത്. അതോടെ പണി നിലയ്ക്കുകയായിരുന്നു.
കെ. തങ്കമണി, വാർഡ് കൗൺസിലർ