കാഞ്ഞങ്ങാട്: രണ്ടരമാസത്തെ ലോക്ഡൗൺ കാലം പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് ഉണ്ടാക്കിവച്ച നഷ്ടം ചില്ലറയല്ല. സാധാരണയായി ഒരു വർഷത്തിന്റെ കോഴ്സിന്റെ അവസാനമാണ് പരിശീലനത്തിന് വന്നവർ ഫീസ് തീർത്ത് അടക്കുന്നത്. ഇതാകട്ടെ മാർച്ചിലുമാണ്. മാർച്ച് പകുതിയോടെ ലോക്ഡൗൺ തുടങ്ങിയതിനാൽ മിക്കവരും ഫീസ് അടച്ചിട്ടില്ല. അതുതന്നെയാണ് പലർക്കും വിനയായത്.
എന്നാൽ സെന്ററുകളുടെ വാടക അദ്ധ്യാപകരുടെ ശമ്പളം എന്നിങ്ങനെ കൃത്യമായി കൊടുക്കുകയും വേണം. സ്വർണ്ണം പണയപ്പെടുത്തിയാണ് രണ്ടുമാസം തള്ളി നീക്കിയതെന്ന് ജ്യോതി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഉടമ പി.സിന്ധു പറയുന്നു. ജൂണിൽ ആരംഭിക്കുന്ന കോഴ്‌സ് മാർച്ചോടെ അവസാനിക്കുകയും ഏപ്രിൽ, മേയ് മാസങ്ങളിൽ പരീക്ഷയുമാണ്. ഈ വർഷം എല്ലാം താളം തെറ്റിയിരിക്കുകയാണ്.
ഫീസ് തരാത്തതിന്റെ പേരിൽ ആരെയെങ്കിലും ഒഴിനാക്കാനാകില്ല. അങ്ങനെ വരുമ്പോൾ ഒരു വർഷം മുഴുവൻ പഠിപ്പിച്ചതു വെറുതെയാകുമെന്നും സിന്ധു പറയുന്നു. ഇക്കാര്യമാണ് ബസ് സ്റ്റാൻഡിനു സമീപത്തെ യൂണിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഉടമ പ്രമോദും പറയുന്നത്.
ബൈറ്റ്
പരിശീലനത്തിനെത്തിയ ഭൂരിപക്ഷം പേരും ഫീസ് അടക്കാനുണ്ട്. ഈ വർഷം മാത്രം തനിക്കുള്ള ബാദ്ധ്യത പത്തുലക്ഷത്തിലേറെ വരും.
എസ്.പി. ഷാജി,
കാഞ്ഞങ്ങാട് മിം ടെക് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ