പയ്യന്നൂർ: ഏഴിമല നാവിക അക്കാഡമിയിലെ എല്ലാ വിഭാഗത്തിന്റെയും സാമ്പത്തിക ഉപദേഷ്ടാവായി രാമന്തളി ശങ്കരനാരായണ ക്ഷേത്രത്തിന് സമീപത്തെ ടി.വി.കെ. നാരായണൻ ചുമതലയേറ്റു. 39 വർഷത്തെ സർവീസിനിടയിൽ ഇന്ത്യയിലെ പ്രതിരോധ വിഭാഗങ്ങളിൽ വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂരിലെ എല്ലാ സൈനിക വിഭാഗത്തിന്റെയും സാമ്പത്തിക ഉപദേഷ്ടാവും , ഡി .എസ് .സി പേ ആൻഡ് അക്കൗണ്ട്സ് ഓഫീസിന്റെ മേധാവിയുമാണ്. രാമന്തളിയിലെ പരേതരായ കെ.വി. കൃഷ്ണമാരാരുടെയും ടി.വി നാരായണി മാരസ്യാരുടേയും മകനാണ്. ശൈലജ നാരായണൻ ആണ് ഭാര്യ. ഷൈനു നാരായണൻ, ഷീന നാരായണൻ എന്നിവർ മക്കളാണ്.