കാസർകോട് : മൂന്ന് സ്ത്രീകളുൾപ്പെടെ ജില്ലയിൽ 12 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേർ മഹാരാഷ്ട്രയിൽ നിന്നും അഞ്ച് പേർ വിദേശത്ത് നിന്നുമെത്തിയവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്.
പടന്ന പഞ്ചായത്തിലെ കിനാത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബസിൽ മഹാരാഷ്ട്രയിൽ നിന്ന് എത്തിയവരാണിവർ. ജൂൺ ഒന്നിന് മഹാരാഷ്ട്രയിൽ നിന്ന് ബസിന് വന്ന 50 വയസുള്ള മംഗൽപാടി സ്വദേശിയ്ക്കും ഇദ്ദേഹത്തിന്റെ 16 വയസ്സുള്ള മകൾ, മേയ് 22 ന് മഹാരാഷ്ട്രയിൽ നിന്ന് ബസിന് വന്ന 44 വയസുള്ള പടന്ന സ്വദേശി, ജൂൺ ഒന്നിന് മഹാരാഷ്ട്രയിൽ നിന്ന് ബസിന് വന്ന 42 വയസുള്ള ചെങ്കള സ്വദേശി, 24 ന് മഹാരാഷ്ട്രയിൽ നിന്ന് ബസിന് വന്ന 48 വയസ്സുള്ള വലിയപറമ്പ് സ്വദേശി, 18 ന് മഹാരാഷ്ട്രയിൽ നിന്ന് ബസിന് വന്ന 21 വയസുള്ള മംഗൽപാടി സ്വദേശിനി എന്നിവർക്കും മേയ് 19 ന് കുവൈത്തിൽ നിന്നെത്തിയ 34 വയസുള്ള നീലേശ്വരം നഗരസഭാ സ്വദേശി, മേയ് 28 ന് കുവൈത്തിൽ നിന്നെത്തിയ 24 വയസുള്ള പുല്ലൂർ പെരിയ സ്വദേശി, മേയ് 28 ന് കുവൈത്തിൽ നിന്നെത്തിയ 25 വയസുള്ള അജാനൂർ സ്വദേശി, 29 ന് ദുബായിൽ നിന്നെത്തിയ 21 വയസുള്ള ചെമ്മനാട് സ്വദേശിനി, 31 ന് ഷാർജയിൽ നിന്നെത്തിയ 48 വയസുള്ള ഉദുമ സ്വദേശിയ്ക്കും സമ്പർക്കം വഴി 25 വയസുള്ള കാസർകോട് നഗരസഭാ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
വീടുകളിൽ 3269 പേരും സ്ഥാപനങ്ങളിൽ 671 പേരുമുൾപ്പെടെ ജില്ലയിൽ ആകെ 3940 പേരാണ് നിരീക്ഷണത്തിലുള്ളത്. 739 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.