മടിക്കൈ: ഭക്ഷ്യ സുരക്ഷ കൈവരിക്കുന്നതിന് ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം നടപ്പിൽ വരുത്തുന്നതിന് സി.പി.എം പ്രവർത്തകർ രംഗത്തിറങ്ങി. മടിക്കൈ പഞ്ചായത്തിലെ ബങ്കളം വയലിൽ മടിക്കൈ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെൽകൃഷി ആരംഭിച്ചു. രണ്ടര ഏക്കർ സ്ഥലത്താണ് കൃഷി തുടങ്ങിയത്. വൈനിങ്ങാൽ വയലിലെ രണ്ടര ഏക്കർ സ്ഥലത്തും നെൽകൃഷി തുടങ്ങിയിട്ടുണ്ട്.
ബങ്കളത്ത് എൽ.ഡി.എഫ് കാസർകോട് ജില്ലാ കൺവീനർ കെ.പി.സതീഷ് ചന്ദ്രൻ വിത്തിട്ടു. ലോക്കൽ സെക്രട്ടറി വി. പ്രകാശൻ, പി. നാരായണൻ, വി. രാജൻ, കെ.എം വിനോദ്, വി.എ നാരായണൻ, അനിൽ ബങ്കളം, പി. കുഞ്ഞമ്പു, എം.പി ദിപേഷ് എന്നിവർ നേതൃത്വം നൽകി. സ്ത്രീകൾ ഉൾപ്പെടെ നിരവധി പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. ബങ്കളത്തെ വയൽ നിരപ്പാക്കിയ ശേഷമാണ് വിത്തിട്ടത്.