തൃക്കരിപ്പൂർ: പടന്ന തെക്കേപ്പുറത്തെ മരുന്ന് കടയിൽ ഫാൻസി നോട്ട് മാറാൻ ശ്രമിച്ച യുവാവ് പിടിയിൽ. 60 രൂപയുടെ ചുമക്കുള്ള മരുന്ന് വാങ്ങാനെന്ന വ്യാജേനെ 500 ന്റെ ഫാൻസി നോട്ട് മാറാൻ ശ്രമിക്കവേയാണ് പിലിക്കോട് ഏച്ചിക്കൊവ്വൽ സ്വദേശി ദിജിൽലാൽ (23) പിടിയിലായത്. സംശയം തോന്നിയ കടയുടമ തടഞ്ഞുവച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസിന്റെ പരിശോധനയിൽ 27 അഞ്ഞൂറിന്റെ ഫാൻസി നോട്ട് ഇയാളുടെ പേഴ്സിൽ കണ്ടെത്തി. ചന്തേര പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു.