കണ്ണൂർ: മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ. പി ജയരാജനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകരെ തെളിവുകളുടെ അഭാവത്തിൽതലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെവിട്ടു. 20 വർഷങ്ങൾക്ക് ശേഷമാണ് വിധി.ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകരായ 38 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്.
2000 ഡിസംബർ 2നായിരുന്നു കേസിന് ആസ്പദമായ സംഭവം. സി.പി.എം പ്രവർത്തകനായിരുന്ന കനകരാജിന്റെ രക്തസാക്ഷി ദിനാചരണത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് പാനൂർ എലാങ്കോട് വച്ച് ഇ.പി.ജയരാജനും പൊലീസ് ഉദ്യോഗസ്ഥർക്കും നേരെ ആക്രമണമുണ്ടായത്. ഇ. പി ജയരാജന് ബോംബേറിൽ പരിക്കേറ്റിരുന്നു.വിചാരണയ്ക്കിടെ ഇരുപത്തിയൊന്നാം പ്രതി കൊല്ലപ്പെട്ടു. ഇരുപതാം പ്രതിയും പിന്നീട് മരിച്ചു.