ചീമേനി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കെ.എസ്.ടി.എ കാസർകോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാരിക്കാൽ ഉപജില്ലയിലെ പെരിയങ്ങാനം ജി.എൽ.പി.എസ് പരിസരത്ത് കരനെൽ കൃഷിക്ക് തുടക്കമായി.
കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് എ.ആർ വിജയകുമാറിന്റെ അധ്യക്ഷതയിൽ എം. രാജഗോപാലൻ കരനെല്ല് വിതറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രാഘവൻ, സി. ശാന്തകുമാരി, വി.കെ. ബാലാമണി, പി. ബാബുരാജ്, വാർഡ് മെമ്പർ ലിസി വർക്കി, കെ.വി രാജേഷ്, പി.എം ശ്രീധരൻ, ടി. വിഷ്ണു നമ്പൂതിരി, പി.രവി, വി.കെ റീന, പി. ജനാർദ്ദനൻ, കെ. വസന്തകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി. ദിലീപ് കുമാർ സ്വാഗതവും എം. ബിജു നന്ദിയും പറഞ്ഞു.
ലോക്ക്ഡൗൺ കാലത്ത് നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണമാണ് കാർഷിക ചാലഞ്ച് നടത്തുന്നത്. മാസ്ക്, സാനിറ്റൈസർ വിതരണം , സമൂഹ അടുക്കളയിലേക്കുള്ള ഭക്ഷ്യവിഭവങ്ങളുടെ വിതരണം, രക്ത ബാങ്ക് സേനാ രൂപീകരണം, പി.പി.ഇ കിറ്റ് വിതരണം, കോവിഡ് ഡ്യൂട്ടി തുടങ്ങി നിരവധി പ്രവർത്തനങ്ങളും സംഘടന നടത്തിയിരുന്നു.