ക​ണ്ണൂ​ർ: കൊ​വി​ഡ് ബാ​ധി​ച്ചെ​ന്ന് വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​വാ​ൻ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശം.

ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ണ്ണൂ​ർ മാ​ർ​ക്ക​റ്റി​ലെ പ്ര​ധാ​ന പ​ച്ച​ക്ക​റി സ്ഥാ​പ​ന​ത്തി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ന് കൊവിഡ് ​ പോ​സി​റ്റീ​വ് എ​ന്ന നി​ല​യി​ൽ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ആ​രോ​പ​ണ​ത്തി​ന് വി​ധേ​യ​നാ​യ വ്യ​ക്തി ജി​ല്ലാ പൊലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്കി​യി​രു​ന്നു. വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഓ​ഡി​യോ ശ​ബ്ദ​ത്തി​ൽ നി​ന്ന് ഒ​രാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

ചാ​ലാ കാ​ടാ​ച്ചി​റ ഭാ​ഗ​ത്ത് നി​ന്നാ​ണ് പ്ര​ചാ​ര​ണ​ത്തി​ന്റെ ഉ​ത്ഭ​വം എ​ന്നാ​ണ് പൊ​ലീ​സ് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.