കാസർകോട്: ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മേയ് 24 ന് മഹാരാഷ്ട്രയിൽ നിന്നും എത്തിയ പടന്ന പഞ്ചായത്ത് സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഡി എം ഒ. എ.വി രാംദാസ് അറിയിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 103 ആയി.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള ഒരാൾക്കും ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ് പേർക്കും രോഗം ഭേദമായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള ഒരാൾക്കും ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ് പേർക്കും രോഗം ഭേദമായി. ഇതോടെ ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 103 ആയി.