കാസർകോട്: കൊവിഡ് 19 പ്രതിരോധ നടപടികൾ അവലോകനം ചെയ്യുന്നതിന് എല്ലാ ബുധനാഴ്ചയിലും എം..പി ,എം.എം..എൽ, നഗരസഭ അദ്ധ്യക്ഷൻമാർ ഉൾപ്പെടെയുള്ള ജനപതിനിധികൾ ,ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവ സംബന്ധിക്കുന്ന യോഗം കളക്ടറേറ്റിൽ ചേരുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. കളക്ടററ്റിൽ ജില്ലയിലെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്ടാഴ്ചയിൽ ഒരിക്കൽ റവന്യൂ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേരും. സമ്പർക്കം വഴി രോഗം വ്യാപിക്കുന്നതിന് തടയാൻ ശക്തമായ നടപടികൾ കൈകൊള്ളും. യോഗത്തിൽ എം .എൽ. എ മാരായ കെ. കുഞ്ഞിരാമൻ,എം. രാജഗോപാലൻ, ജില്ലാകളക്ടർ ഡോ ഡി സജിത് ബാബു, നഗരാസഭാ അദ്ധ്യക്ഷൻമാരായ വി.വി. രമേശൻ, പ്രെഫ.കെ .പി. ജയരാജൻ, കാസർകോട് നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം നൈമുന്നീസ, ജില്ലാ പോലീസ് മേധാവി ഡി ശില്പ തുടങ്ങിയവർ സംബന്ധിച്ചു.