കാങ്കോൽ: ശിവ ക്ഷേത്രത്തിനു സമീപത്തെ സി.കെ. നാരായണൻ നമ്പ്യാർ (82) നിര്യാതനായി. സി.പി.ഐ (എം) കാങ്കോൽ ഈസ്റ്റ് ബ്രാഞ്ച് മെമ്പറാണ്. ദീർഘ കാലം കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പറായിരുന്നു. കുഞ്ഞിമംഗലം കയർ സൊസൈറ്റി പ്രസിഡന്റ് എന്ന നിലയിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: വടക്കേടത്ത് ഭാനുമതി . മക്കൾ: വടക്കേടത്ത് പ്രേമചന്ദ്രൻ ( അദ്ധ്യാപകൻ, ജി.എച്ച്.എസ്.എസ് കൊട്ടില), വി. സന്തോഷ് കുമാർ (മസ്കറ്റ്), വി. സനിൽകുമാർ (അബുദാബി). മരുമക്കൾ: എം.വി ജ്യോതി (മാതമംഗലം), സജ്ന ( ഇരിട്ടി ), കെ. രമ്യ (അരവഞ്ചാൽ). സഹോദരങ്ങൾ: സി.കെ കുഞ്ഞിക്കണ്ണൻ നമ്പ്യാർ (റിട്ട. ഹെഡ്മാസ്റ്റർ ഗവ: എൽപി സ്കൂൾ കുഞ്ഞിമംഗലം), പരേതനായ സി.കെ. കാർത്ത്യായനി അമ്മ.