കണ്ണൂർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ കോർപ്പറേഷൻ കാണിക്കുന്ന അലംഭാവത്തിനെതിരെ നാളെ പ്രതിഷേധ സമരം സംഘടിപ്പിക്കുവാൻ ഇടതുമുന്നണി കോർപ്പറേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. കോർപ്പറേഷൻ സോണൽ ഓഫീസുകൾക്കു മുന്നിലും പ്രധാന സ്ഥലങ്ങളിലും രാവിലെ 10 മുൽ 10.15 വരെ നടക്കുന്ന സമരം കൊവിഡ് 19 പ്രൊട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും. യോഗത്തിൽ എം. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. എൻ. ചന്ദ്രൻ, കെ.പി. സുധാകരൻ, കെ.എം. രാജീവൻ, എം. ഉണ്ണികൃഷ്ണൻ, ജമാൽ സിറ്റി എന്നിവർ സംസാരിച്ചു.