പട്ടുവം: പണിനിർത്തിവച്ച പട്ടുവം മംഗലശ്ശേരിയിലെ ബോട്ട് ജെട്ടിയുടെ നിർമ്മാണം പുനരാരംഭിക്കാൻ തീരുമാനമായി. മംഗലശേരി ബോട്ട് റേസ് പവലിയനു സമീപമാണ് ബോട്ട് ജെട്ടി നിർമ്മിക്കുന്നത്. നിർദ്ദിഷ്ട മലനാട് മലബാർ റിവർ ക്രൂയിസം പദ്ധതിയിലാണ് ബോട്ട് ജെട്ടി നിർമ്മിക്കുന്നത്.

ബോട്ട് ജെട്ടിയുടെ നിർമ്മാണത്തിനു വേണ്ടി 16 ഫില്ലറുകൾ സ്ഥാപിച്ച് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. രണ്ട് മാസം കൊണ്ട് പണി പൂർത്തീകരിക്കാനുള്ള നടപടി സ്വികരിച്ചു. ഇതിന്റെ ഭാഗമായി ടി.വി. രാജേഷ് എം.എൽ.എ, പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനക്കീൽ ചന്ദ്രൻ എന്നിവർ സ്ഥലം സന്ദർശിച്ചു. ഇൻ ലാൻഡ് നാവിഗേഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനിയർ ബിജു, അസിസ്റ്റൻറ് എൻജിനിയർ പി.പി. ഷിജി, ഓവർസിയർമാരായ ധന്യ കൊളപ്പറത്ത്, മധുകുമാർ എന്നിവരും ഇവരോടൊപ്പം ഉണ്ടായിരുന്നു. പട്ടുവം കടവിലും മലനാട് മലബാർ റിവർ ക്രൂയിസം പദ്ധതിയിൽ ബോട്ട് ജെട്ടി നിർമ്മിക്കുന്നുണ്ട്.