കണ്ണൂർ: ജില്ലയിൽ 12 പേർക്കു കൂടി ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. അഞ്ചു പേർ വിദേശത്തു നിന്നും ഏഴു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
കണ്ണൂർ വിമാനത്താവളം വഴി മേയ് 20ന് ഖത്തറിൽ നിന്ന് ഐഎക്സ് 774 വിമാനത്തിലെത്തിയ പാപ്പിനിശ്ശേരി സ്വദേശി 49 കാരി, കരിപ്പൂർ വിമാനത്താവളം വഴി 31ന് ബഹറിനിൽ നിന്ന് ഐഎക്സ് 1376 വിമാനത്തിലെത്തിയ തൃപ്പങ്ങോട്ടൂർ സ്വദേശി 63കാരൻ, കരിപ്പൂർ വിമാനത്താവളം വഴി 26 ന് അബുദാബിയിൽ നിന്ന് ഐഎക്സ് 1348 വിമാനത്തിലെത്തിയ കുറ്റ്യാട്ടൂർ സ്വദേശി 41കാരൻ, കണ്ണൂർ വിമാനത്താവളം വഴി 27ന് അബുദാബിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി 26കാരി, കണ്ണൂർ വിമാനത്താവളം വഴി 30 ന് കുവൈറ്റിൽ നിന്ന് ഐഎക്സ് 1790 വിമാനത്തിലെത്തിയ കോട്ടയം മലബാർ സ്വദേശി 63കാരൻ എന്നിവരാണ് വിദേശത്തു നിന്നെത്തിയവർ.

കണ്ണൂർ വിമാനത്താവളം വഴി 29ന് ഡൽഹിയിൽ നിന്ന് എഐ 425 വിമാനത്തിലെത്തിയ മാങ്ങാട്ടിടം സ്വദേശി 35കാരി, ഉദയഗിരി സ്വദേശികളായ 20കാരൻ, 75കാരി എന്നിവരും 25 ന് ചെന്നൈയിൽ നിന്നെത്തിയ മുണ്ടേരി സ്വദേശികളായ 50കാരൻ, 20കാരൻ, മെയ് 26 ന് മുംബൈയിൽ നിന്നെത്തിയ പയ്യന്നൂർ സ്വദേശി 55കാരൻ, 21 ന് രാജധാനി എക്സ്പ്രസിൽ കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ വഴി മധ്യ പ്രദേശിൽ നിന്നെത്തിയ എരുവേശ്ശി സ്വദേശി 21കാരൻ എന്നിവരുമാണ് കോവിഡ് സ്ഥിരീകരിച്ച ഇതര സംസ്ഥാനത്ത് നിന്നും എത്തിയവർ.

ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 256 ആയി. ഇതിൽ 141 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരിൽ അഞ്ച് പേർ ഇന്നലെയാണ് ഡിസ്ചാർജായത്. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിൽസയിലായിരുന്ന കുന്നോത്ത്പറമ്പ് സ്വദേശി 61കാരൻ, പാനൂർ സ്വദേശികളായ 48കാരി, രണ്ട് വയസുകാരൻ, കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പന്ന്യന്നൂർ സ്വദേശി 27കാരി, ശ്രീകണ്ഠാപുരം സ്വദേശി 29കാരി എന്നിവരാണ് രോഗം ഭേദമായി ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്.