പയ്യന്നൂർ: നാളെ മുതൽ പയ്യന്നൂർ നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് വരെയായി ക്രമീകരിച്ചതായി നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ അറിയിച്ചു. ഹോട്ടലുകളും മാളുകളും കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളോടെ തിങ്കളാഴ്ച വൃത്തിയാക്കുന്നതിന്നും ചൊവ്വാഴ്ച മുതൽ 50 ശതമാനം സീറ്റുകളോടെ പ്രവർത്തിക്കുന്നതിന്നും അനുമതിയായി.
രാത്രി ഒൻപത് മണി വരെ പാർസൽ ഭക്ഷണം നൽകുന്നതിന്ന് തടസ്സമില്ല. ഇത് സംബന്ധിച്ച് നഗരസഭ ഓഫീസിൽ നടന്ന യോഗത്തിൽ സി. കൃഷ്ണൻ എം.എൽ.എ, എസ്.ഐ. പി. ബിജുമോൻ, തഹസിൽദാർ ബാലഗോപാലൻ, ഹെൽത്ത് ഇൻസ്പെക്ടർ രാജഗോപാലൻ, ചേമ്പർ ഓഫ് കോമേഴ്സ്, ഹോട്ടൽ അസോസിയേഷൻ , വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.