കാസർകോട്: എക്സൈസ് കാസർകോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 2.1 കിലോ കഞ്ചാവും 28.08 ലിറ്റർ കർണ്ണാടകാ മദ്യവും 35 ലിറ്റർ വാഷും പിടികൂടി. മഞ്ചേശ്വരം താലൂക്കിലെ കോയിപ്പാടി വില്ലേജിൽ പെർവാർഡ് കടപ്പുറം റോഡിൽ റെയിൽവെ അണ്ടർ പാസിനടുത്ത് വച്ച് 2.1 കിലോ ഗ്രാം കഞ്ചാവ് കൈമാറ്റം ചെയ്യുകയായിരുന്ന രണ്ട് പേർക്കെതിരെ കേസെടുത്തു. കണ്ണൂർ കക്കാടിലെ മുഹമ്മദ് അഷ്റഫ് (32), മേൽപ്പറമ്പ കളനാടിലെ അഷ്റഫ് എന്നിവർക്കെതിരെ കേസെടുത്തു.
ബേള വില്ലേജിൽ മജീർ പള്ളക്കട്ടയിൽ നിന്ന് ബൈക്കിൽ കടത്തുകയായിരുന്ന 15.12 ലിറ്റർ കർണ്ണാടക മദ്യം പിടികൂടി. ഹർഷ രാജ് എന്നയാൾക്കെതിരെ അബ്കാരി കേസെടുത്തു. കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ ഇ.കെ. ബിജോയിയും സംഘവും ഹോസ്ദുർഗ് താലൂക്കിൽ അജാനൂർ വില്ലേജിൽ രാവണീശ്വരത്ത് നത്തിയ പരിശോധനയിൽ 12.96 ലിറ്റർ കർണ്ണാടക മദ്യം പിടികൂടി.എം ശശി, സരോജിനി എന്നിവരുടെ പേരിൽ അബ്കാരി കേസെടുത്തു. കള്ളാർ കുടുംബൂരിൽ ഹൊസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ വി വിനോദനും പാർട്ടി യും നടത്തിയ പരിശോധനയിൽ 35 ലിറ്റർ വാഷ് പിടികൂടി.