പയ്യന്നൂര്‍:രാമന്തളി എട്ടിക്കുളത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം വ്യാജ സ്റ്റീൽബോംബ് കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. എട്ടിക്കുളം കക്കംപാറ ജംഗ്ഷനിലെ കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്.പൊലീസ് പരിശോധിച്ചപ്പോൾ ബോംബ് വ്യാജമാണെന്ന് മനസിലായി. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം .
ഒരുഭാഗം ചളുങ്ങിയിരുന്നതിനാൽ എറിഞ്ഞിട്ടും പൊട്ടാതെ കിടന്ന ബോംബാണെന്നായിരുന്നു നാട്ടുകാർ കരുതിയത്.
കൊലപാതകവും നിരവധി ബോംബ് സ്ഫോടനങ്ങളും രാഷ്ട്രീയ അക്രമങ്ങളും നടന്ന പ്രദേശമാണിത്. സി.പി.എം പ്രവർത്തകൻ ധനരാജിന്റെ രക്തസാക്ഷിദിനത്തിന് ആഴ്ചകൾമാത്രമുള്ളപ്പോൾ ഉണ്ടായ സംഭവം ജനങ്ങൾക്കിടയിൽ ആശങ്ക പടർത്തിയിട്ടുണ്ട്.
പയ്യന്നൂർ എസ്.ഐ.ബാബുമോൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തി ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെനടത്തിയ പരിശോധനയിലാണ് സ്റ്റീൽ കണ്ടെയ്‌നറിനുള്ളിൽ മണലായിരുന്നുവെന്ന് മനസിലായത്. പ്രദേശത്ത് സംഘർഷമുണ്ടാക്കാനുള്ള ഗൂഢനീക്കമാണ് പിന്നിലെന്ന് പൊലീസ് സശയിക്കുന്നു. ബോംബ് വ്യാജമാണെങ്കിലും അതീവ ജാഗ്രതയിലാണ് പയ്യന്നൂർ പൊലീസ്.
പടം : കക്കംപാറയിൽ കണ്ടെത്തിയ വ്യാജ ബോംബ്.