കാസർകോട്: ജില്ലയിൽ ഇന്നലെ മൂന്ന് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി രാംദാസ് അറിയിച്ചു. ഇതിൽ രണ്ടു പേർ മഹാരാഷ്ട്രയിൽ നിന്നും ഒരാൾ കുവൈത്തിൽ നിന്നും വന്നതാണ്. ആറ് പേർക്ക് കോവിഡ് നെഗറ്റീവായി.

മേയ് 30 ന് കുവൈറ്റിൽ നിന്ന് വന്ന 38 വയസുള്ള കാഞ്ഞങ്ങാട് സ്വദേശി, 18 ന് മഹാരാഷ്ട്രയിൽ നിന്ന് ബസിന് വന്ന 33 വയസുള്ള ചെറുവത്തൂർ സ്വദേശി, 23 ന് മഹാരാഷ്ട്രയിൽ നിന്ന് ട്രെയിനിൽ വന്ന 63 വയസുള്ള പുല്ലുർ പെരിയ സ്വദേശി എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കാസർകോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആറ് പേർക്ക് കൊവിഡ് നെഗറ്റീവായി. മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 22ന് രോഗം സ്ഥിരീകരിച്ച 56, 46, 57 വയസുള്ള കുമ്പള സ്വദേശികൾ, 33 വയസുള്ള മംഗൽപാടി സ്വദേശി, ദുബായിൽ നിന്ന് വന്ന് മെയ് 30 ന് രോഗം സ്ഥിരീകരിച്ച 68 വയസുള്ള മധുർ സ്വദേശി, ദുബായിൽ നിന്ന് വന്ന് മേയ് 23 ന് രോഗം സ്ഥിരികരിച്ച 32 വയസുള്ള കോടോം ബേളൂർ സ്വദേശി എന്നിവർക്കാണ് രോഗം ഭേദമായത്.

രോഗം ബാധിച്ചവർ 328

രോഗം ഭേദമായവർ 220

ചികിത്സയിലുള്ളവർ 108