pic

ചെറുവത്തൂർ: അതിർത്തി തർക്കത്തെ തുടർന്നുണ്ടായ കയ്യാങ്കളിയിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പരാതിയിലും ചന്തേര പൊലീസ് കേസെടുത്തു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ പ്രമോദ്‌കുമാറിന്റെ ഭാര്യ ഹൃദ്യയുടെ പരാതിയിൽ പിലിക്കോട് കരക്കേരു സ്വദേശിയായ അജേഷിന്റെ പേരിലാണ് ചന്തേര പൊലീസ് കേസെടുത്തത്. പൊലീസുകാരനും ഭാര്യയും ചെറുവത്തൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അയൽവാസിയായ കരക്കേരുവിലെ അജേഷിന്റെ ഭാര്യ സജിനയുടെ പരാതിയിൽ പൊലീസുകാരൻ പ്രമോദ് കുമാറിന്റെ പേരിൽ ചന്തേര പൊലിസ്‌ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഒമ്പത് വർഷമായി നിലനിൽക്കുന്ന അതിർത്തി തർക്കത്തിന്റെ പേരിലാണ് സംഘർഷമുണ്ടായത്.