പിലിക്കോട്: പിലിക്കോട് പഞ്ചായത്തിലെ കരപ്പാത്ത് ജനവാസ കേന്ദ്രത്തിൽ പരിസ്ഥിതി നിയമ വ്യവസ്ഥകൾ ലംഘിച്ച് നിർമിച്ച മൊബൈൽ ടവർ പ്രവർത്തനം ഉപേക്ഷിക്കണമെന്ന് ആവശ്യവുമായി ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടത്തി. മനുഷ്യർക്കുള്ള ഭീഷണിക്ക് പുറമെ പിലിക്കോട് വേങ്ങക്കോട്ട് ക്ഷേത്രത്തിന് സമീപത്തെ മരത്തിൽ പതിറ്റാണ്ടുകളായി കൂടുകൂട്ടിയ അപൂർവ ഇനത്തിലുളള വെള്ളവയറൻ കടൽപരുന്തിന്റെ കുടുംബവും ടവർ വരുന്നതോടെ നശിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ സമിതി തെളിവെടുപ്പ് നടത്തി ടവർ നീക്കാൻ അവശ്യമുന്നയിച്ചിരുന്നു. എന്നാൽ സ്വകാര്യ സ്ഥാപനമായ അമേരിക്കൻ ടെലികോം കമ്പനി ഇവിടെ സ്ഥാപിച്ച ടവർ ഒരോ ഇന്ത്യൻ പൗരനും ഭരണഘടന ഉറപ്പാക്കുന്ന നിയമ സുരക്ഷയുടെ അനിഷേധ്യമായ സംരക്ഷണം ഇല്ലാതാക്കുകയാണ്.
ഏറെ വിവാദമായ അനധികൃത മൊബൈൽ ടവർ മാറ്റി സ്ഥാപിക്കാൻ ഉത്തരവായിട്ട് മാസങ്ങളായി. ഇത് നടപ്പിലാക്കണമെന്ന് അവശ്യപ്പെട്ടാണ് ജനകീയ പ്രതിരോധ സമിതി വിവാദ മൊബൈൽ ടവർ പരിസരത്ത് മെഴുകുതി കത്തിച്ചു പ്രതിഷേധം നടത്തിയത്. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഭാസ്കരൻ വെള്ളൂർ സമരം ഉദ്‌ഘാടനം ചെയ്തു. 2002 ലെ ഇന്ത്യൻ ബയോഡൈവേർസിറ്റി ആകട് പ്രകാരം സമരസമിതി സംസ്ഥാന ബയോഡൈവേർസിറ്റി ബോർഡിനും പിലിക്കോട് പഞ്ചായത്ത് ബി.എം.എസിനും കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ സംഘം മൊബൈൽ ടവർ പരിസരത്ത് പഠനം നടത്തിയിരുന്നു. ഈ വിഷയത്തിൽ സമരസമിതി ആദ്യമേ ആവശ്യപ്പെട്ടത് ടവർ റേഡിയേഷൻ മനുഷ്യനെ പോലെ ജീവജാലങ്ങളെയും ബാധിക്കുമെന്നും ഇതിന്റെ 40 മീറ്റർ മാത്രം ദൂരെ ഒരു അരയാൽ മരത്തിൽ കൂടു വെച്ച വെള്ള വയറൻ കടൽ പരുന്ത് എന്ന വംശനാശ ഭീഷണി നേരിടുന്ന പക്ഷിയുടെ നിലനിൽപ്പിനെ ബാധിക്കുമെന്നും പഠനം വേണമെന്നുമാണ്. പരാതി ഫയലിൽ സ്വീകരിച്ച സംസ്ഥാന മെമ്പർ സെക്രട്ടറി വിഷയം പഠിക്കാൻ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ സയന്റിസ്റ്റ് ജാഫർ പാലോട്, വനം വകുപ്പ് കാഞ്ഞങ്ങാട് റയിഞ്ച് ഓഫീസർ സതീഷ് പഞ്ചായത്ത് ബിഎംഎസ് അംഗങ്ങൾ, നൈതൽ, മലബാർ പരിസ്ഥിതി സമിതി തുടങ്ങിയവർ പങ്കെടുത്തിരുന്നു.