pic

കണ്ണൂർ: ഒടുവിലത്തെ കണക്കനുസരിച്ച് കൊവിഡ് ബാധ സംശയിച്ച് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 9244 പേരാണ്. ഇവരിൽ 192 പേർ ആശുപത്രിയിലും 9052 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 51 പേരും, കണ്ണൂർ ജില്ലാശുപത്രിയിൽ 27 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ സെന്ററിൽ 83 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 31 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 8919 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 8214 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 7725 എണ്ണം നെഗറ്റീവാണ്.705 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടർ പരിശോധനയിൽ പോസിറ്റീവ് ആയത് 243 എണ്ണമാണ്.