കണ്ണൂർ: നാളെ മുതൽ പള്ളികൾ നിയന്ത്രണ വിധേയമായി തുറന്ന് പ്രവൃത്തിക്കാൻ സർക്കാർ അനുമതി നൽകിയത് സ്വഗതാർഹമാണെങ്കിലും ജില്ലയിലെ പള്ളികൾ തുറക്കുന്നതിനുള്ള സാഹചര്യമല്ല നിലവിലുള്ളതെന്ന് മസ്ജിദ് കൗൺസിൽ കേരള കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ജില്ലയിൽ രോഗികളുടെയും ഹോട്സ്‌പോട്ടുകളുടേയും എണ്ണം വദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം.
പള്ളിതുറക്കുമ്പോൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള രോഗവ്യാപനം തടയാനായി മുന്നോട്ട് വെച്ച നിബന്ധനകളും നിയന്ത്രണങ്ങളും കുറ്റമറ്റ നിലയിൽ പാലിക്കേണ്ടതുണ്ട്. പള്ളികൾ ആരാധനാ കേന്ദ്രമെന്നത് പോലെ സാമൂഹിക ബന്ധങ്ങളുടെ ഇടം കൂടിയാണ്. രോഗവ്യാപനത്തിന്റെ തോത് കുറയുന്ന സന്ദർഭത്തിൽ തന്നെ സർക്കാർ അനുവദിച്ച നിയന്ത്രണങ്ങൾക്ക് വിധേയമായി ഉടനെ തന്നെ പള്ളികൾ തുറക്കുന്നതിനുള്ള ഭൗതിക സജ്ജീകരണം പള്ളികളിൽ പൂർത്തീകരിക്കണമെന്നും പ്രസ്താവനയിൽ മസ്ജിദ് കമ്മിറ്റികളോട് കൺവീനർ ടി.കെ. മുഹമ്മദലി ആവശ്യപ്പെട്ടു.