കാസർകോട്: വീടിന്റെ മുറ്റത്ത് കാറിലിരുന്ന് പാട്ട് കേട്ടുകൊണ്ടിരുന്ന യുവാവിനെ അയൽവാസികൽ ആക്രമിച്ചതായി പരാതി. കോളിയടുക്കത്തെ രാജന്റെ മകന്‍ കെ. വിനോദിനെ (32)യാണ് അയൽവാസികൾ വടി കൊണ്ടും മറ്റും അടിച്ച് പരിക്കേൽപ്പിച്ചത്. വീട്ടുമുറ്റത്ത് കാറിലെ സ്റ്റീരിയോ ശരിയാക്കുന്നതിനായി പാട്ട് വെച്ചിരുന്നതായി ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിനോദ് പറയുന്നു. ഇതിനിടയിൽ പാട്ടിന്റെ ശബ്ദം കൂടിയെന്ന് പറഞ്ഞ് അയൽവാസികൾ വീട് കയറി ആക്രമിക്കുകയായിരുന്നുവെന്നും യുവാവ് പറയുന്നു. വിവരമറിഞ്ഞ് മേൽപ്പറമ്പ് സി.ഐ ബെന്നിലാൽ സ്ഥലത്തെത്തിയിരുന്നു. ഫ്ലക്സ് നിർമാണ സ്ഥാപനത്തിലെ ജോലിക്കാരനാണ് വിനോദ്. വീട്ടുകാർ ബന്ധുവീട്ടിൽ പോയിരിക്കെയായിരുന്നു അക്രമം. പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.