pic

കാസർകോട്: ജില്ലയിൽ മാസ്‌ക് ധരിക്കാത്ത 64 പേർക്കെതിരെ കൂടി കേസെടുത്തു. ഇതോടെ ജില്ലയിൽ മാസ്‌ക് ധരിക്കാത്തതിന് കേസ് എടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 5169 ആയി. ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് 20 പേരെ അറസ്റ്റ് ചെയ്തു. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ഇതുവരെ 2597 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 3266 പേരെ അറസ്റ്റ് ചെയ്തു. 1117 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു. ലോക്ക്ഡൗൺ നിർദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ഇന്നലെ 14 കേസുകൾ രജിസ്റ്റർ ചെയ്തു. മഞ്ചേശ്വരം ഒന്ന് , കാസർകോട് രണ്ട്, ബദിയടുക്ക ഒന്ന്, ബേഡകം ഒന്ന് , ബേക്കൽ ഒന്ന്, ഹൊസ്ദുർഗ് ഒന്ന്, നീലേശ്വരം ഒന്ന്, ചന്തേര രണ്ട്, വെള്ളരിക്കുണ്ട് മൂന്ന്, ചിറ്റാരിക്കാൽ ഒന്ന് എന്നീ സ്‌റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. വിവിധ കേസുകളിലായി 20 പേരെ അറസ്റ്റ് ചെയ്തു. 11 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.