കാസർകോട്: വീട്ടിൽ അതിക്രമിച്ചു കയറി അമ്മയെയും മകളെയും മർദിക്കുകയും തടയാൻ ചെന്ന ഭർതൃസഹോദരനു നേരെ കത്തി വീശുകയും ചെയ്ത സംഭവത്തിൽ രണ്ടു പേർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. നെല്ലിക്കുന്ന് കടപ്പുറത്തെ 38 കാരിയുടെ പരാതിയിൽ മിഥുൻ, ഭാർഗവൻ എന്നിവർക്കെതിരെയാണ് നരഹത്യാശ്രമത്തിന് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം വീട്ടമ്മയെ മർദിക്കുകയും തടയാൻ ചെന്ന മകളെ തള്ളിയിടുകയും ബഹളം കേട്ട് ഓടിയെത്തിയ ഭർതൃസഹോദരന്‍ പ്രശാന്തിനു നേരെ കത്തിവീശുകയും ചെയ്തുവെന്നാണ് പരാതി. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.