ചെറുവത്തൂർ: പഞ്ചായത്തിൽ നാലാമത്തൊരു വ്യക്തിക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറയുടെ വാർഡായ കൊവ്വലിലെ 30കാരനാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇയാൾ ദുബായിൽ നിന്നും കഴിഞ്ഞ 29 ന് നാട്ടിലെത്തിയ വ്യക്തിയാണ്. പഞ്ചായത്തിന്റെ ക്വാറന്റൈനിലായിരുന്നു. നേരത്തെ തുരുത്തി, കാരിയിൽ, കുട്ടമത്ത് എന്നിവിടങ്ങളിൽ ഓരോ കൊവിഡ് രോഗികളെ കണ്ടെത്തുകയും പ്രത്യേക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.