കാസർകോട്: പൊലീസ് കൈകാട്ടി നിർത്താൻ ആവശ്യപ്പെടുന്നതിനിടെ നിർത്താതെ പോയ കാർ മതിലിലിടിച്ചു. യാത്രക്കാരൻ ഇറങ്ങിയോടി രക്ഷപ്പെട്ടു. കഴിഞ്ഞ രാത്രി പത്ത് മണിയോടെ നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന മഞ്ചേശ്വരം പൊലീസാണ് പത്വാടി പാലത്തിലൂടെ വന്ന കാർ കൈകാട്ടി നിർത്താനാവശ്യപ്പെട്ടത്. എന്നാൽ ഓടിച്ചുപോയ കാറിനെ പൊലീസ് പിന്തുടരുന്നതിനിടെ കൊടിബയലിൽ മതിലിലിടിക്കുകയായിരുന്നു. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെ അന്വേഷിച്ചുവരികയാണ്.