കൂത്തുപറമ്പ്: നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കാത്സ്യം കാർബൈഡ് കലർത്തിയ 60 കിലോയോളം മാങ്ങ പിടികൂടി.പൊലീസിന്റെ സഹായത്തോടെ നടത്തിയ റെയ്ഡിൽ വെങ്കനാപ്പള്ളി ഇനത്തിൽപ്പെട്ട മാങ്ങയാണ് പിടികൂടിയിട്ടുള്ളത്.
മാങ്ങയിൽ വ്യാപകമായി കാത്സ്യം കാർബൈഡ് കലർത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ വി.പി. ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. പ്രദീപൻ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. കൂത്തുപറമ്പ് എസ്.ഐ പി. ബിജുവും നഗരസഭാ ഹെൽത്ത് വിഭാഗത്തിന് സഹായവുമായി രംഗത്ത് ഉണ്ടായിരുന്നു.