കാഞ്ഞങ്ങാട്: കൊവിഡ് - 19 പ്രതിരോധത്തിന്റെ ഭാഗമായി ഓട്ടോറിക്ഷകളിൽ ട്രാൻസ്‌പരന്റ് ഷീറ്റുപയോഗിച്ച് പാസഞ്ചർ കാബിൻ മറയ്ക്കുന്ന പദ്ധതി വ്യാപിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. കാസർകോട് ജില്ലാ ഭരണകൂടത്തിന്റെ . ഈ വിഷയത്തിലുളള അഭ്യർത്ഥന മാനിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
അഭി സിറാമിക്‌സ് കാഞ്ഞങ്ങാടുമായി സഹകരിച്ച് പുതിയ ബസ് സ്റ്റാൻഡിലെയും പ്രതീക്ഷ പുരുഷ സ്വയം സഹായ സംഘത്തിന്റെ സഹകരണത്തോടെ പടന്നക്കാട് തോട്ടം സ്റ്റോപ്പിലെയും ഓട്ടോറിക്ഷ സ്റ്റാൻഡുകളിലാണ് പദ്ധതി നടപ്പിലാക്കിയത്.
കൊവിഡ് വ്യാപനത്തിൽ നിന്ന് യാത്രികരെയും ഡ്രൈവർമാരെയും സംരക്ഷിക്കാനുളള പദ്ധതിക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഇത്തരത്തിലുള്ള 2500 ലധികം ട്രാൻസ്‌പരന്റ് ഷീറ്റുകൾക്ക് ജില്ലയിലാകെ സ്‌പോൺസർമാരെ കണ്ടെത്താനായിട്ടുണ്ടെന്ന് എൻ ഫോർ സ്റ്റാന്റ് വിഭാഗം എം.വി.ഐമാരായ പി.വി. രതീഷ്, ടി. വൈകുണ്ഠൻ എന്നിവർ അറിയിച്ചു. അഭി സിറാമിക്‌സ് ഉടമ കെ. ഷിജി, പ്രതീക്ഷ പുരുഷ സഹായസംഘം പ്രസിഡന്റ് കെ.വി. രാമകൃഷ്ണൻ സംഘം ഭാരവാഹികൾ എന്നിവരോടൊപ്പം എൻഫോഴ്സ്‌മെന്റ് വിഭാഗം എ.എം.വി.ഐമാരും സംബന്ധിച്ചു.