തലശ്ശേരി: പൊന്ന്യം ഈസ്റ്റ് പുല്യോടിയിലെ കുനിയിൽ നബീസു (85) നിര്യാതയായി. പരേതരായ പാറാട് കുഞ്ഞിമൂസയുടെയും കുനിയിൽ അയിസുവിന്റെയും മകളാണ്. ഭർത്താവ്: പരേതനായ തടവന്റവിട കുഞ്ഞിമൂസ. മകൻ: കെ.എ. സുലൈമാൻ (പുല്യോടി നൂറുൽ ഹുദാ ജുമാ മസ്ജിദ് മുൻ സെക്രട്ടറി). മരുമകൾ: പി.പി. നഫീസ. സഹോദരങ്ങൾ: പരേതരായ പോക്കു, പാത്തൂട്ടി, നഫീസ, ഉമ്മർകുട്ടി.