കാസർകോട്: ജില്ലയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇരുവരും മഹാരാഷ്ട്രയിൽ നിന്നും എത്തിയതാണ്. മേയ് 31 ന് ബസിനെത്തിയ 49 വയസുള്ള കുമ്പളസ്വദേശി, ജൂൺ ആറിന് ട്രെയിനിന് വന്ന 65 വയസുള്ള പള്ളിക്കര സ്വദേശി എന്നിവർക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. ഇതോടെ ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 111 ആയി.