kottakkadavu
കോൺക്രീറ്റ് പാലം നിർമിക്കുന്ന കോട്ടക്കടവ് തൂക്കുപാലം

കാഞ്ഞങ്ങാട്: കോട്ടപ്പുറം- ബേക്കൽ ജലപാതയുടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി നിർമ്മിക്കുന്ന കോൺക്രീറ്റ് പാലങ്ങളുടെ മണ്ണ് പരിശോധന ആരംഭിച്ചു. ജലപാതയുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് കോട്ടക്കടവ് തൂക്കുപാലം കോൺക്രീറ്റ് ചെയ്ത് വീതി കൂട്ടി നിർമ്മിക്കേണ്ടി വരുന്നത്. നിലവിലുള്ള തൂക്കുപാലത്തിനു സമാന്തരമായി കോൺക്രീറ്റ് പാലം ഉയരും .

ഈ പാലം വരുന്നതോട് കൂടി അരയിയിലേക്ക് യാത്ര സൗകര്യം ഇരട്ടിക്കുമെന്നു നഗരസഭ ചെയർമാൻ വി.വി രമേശൻ പറഞ്ഞു. ഇൻ ലാൻഡ് നാവിഗേഷന്റെ നേതൃത്വത്തിലുള്ള എൻജിനിയറിംഗ് വിഭാഗമാണ് മണ്ണ് പരിശോധന നടത്തുന്നത്. ജലപാത ഇൻവെസ്റ്റിഗേഷനു മുന്നോടിയായാണ് പാലങ്ങളുടെ പുനർനിർമ്മാണവും അതു സംബന്ധമായ മണ്ണ് പരിശോധനയും നടക്കുന്നത്. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തിയാണ് കോട്ടപ്പുറം -ബേക്കൽ ജലപാത യാത്ഥാർത്ഥ്യമാക്കുന്നത്.