കാസർകോട്: ജില്ലയ്ക്ക് ആശ്വാസമായി ഇന്നലെ ആർക്കും കൊവിഡ് 19 സ്ഥിരീകരിച്ചില്ല. കൊവിഡ് ചികിത്സയിലായിരുന്ന ഒമ്പതുപേരുടെ ഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളവർ 102 പേർ.
കാസർകോട് ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 42 വയസുള്ള കുമ്പള സ്വദേശി, 35 വയസുള്ള പൈവളിഗെ സ്വദേശി, 60 വയസുള്ള വോർക്കാടി സ്വദേശി, 38 വയസുള്ള ഉദുമ സ്വദേശി , 45 വയസുള്ള മംഗൽപാടി സ്വദേശി, 60 വയസുള്ള കുമ്പള സ്വദേശി, 63 വയസുള്ള ബദിയടുക്ക സ്വദേശി എന്നിവർക്കും ഉദയഗിരി സി.എഫ്.എൽ.ടി.സിയിൽ ചികിത്സയിലായിരുന്ന 23 വയസുള്ള മംഗൽപാടി സ്വദേശി, 36 വയസുളള ബദിയടുക്ക സ്വദേശി എന്നിവർക്കാണ് ഇന്നലെ കൊവിഡ് നെഗറ്റീവായത്.