കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി. കണ്ണൂർ പയഞ്ചേരിയിലെ പുതിയപറമ്പൻ വീട്ടിൽ പി.കെ. മുഹമ്മദ് (65)ആണ് മരിച്ചത്. ഇന്നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഇദ്ദേഹവും മറ്റ് നാല്‌പേരും മസ്‌കറ്റിൽ നിന്നാണ് നാട്ടിലേക്ക് എത്തിയത്. ഇദ്ദേഹത്തിന്റെ മകന് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.മുഹമ്മദിന്റെ മരണത്തോടെകേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.
ആത്തിക്കയാണ് മുഹമ്മദിന്റെ ഭാര്യ.
മക്കൾ: സ്വാദിഖ്, സജിന, സനീദ് (മൂവരും മസ്‌ക്കറ്റ് ).മരുമക്കൾ: സഫല, സിദ്ധീഖ്, മിസിരി (മൂവരും മസ്‌ക്കറ്റ് ).സഹോദരന്മാർ :അലി ( ബിസിനസ്), അറഫ മുസ്തഫ (അറഫ ട്രെഡേർസ് ഇരിട്ടി ) ,ബഷീർ ,അഷ്രഫ്, റഹീം , സക്കരിയ (നാലുപേരും ദുബൈ) നഫീസ, ആരിഫ, സുബൈദ.