കണ്ണൂർ: കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കണ്ണൂർ ജില്ലയിൽ വീണ്ടും പതിനായിരം കടന്നു. 10390 പേരാണ് ഇപ്പോൾ വീടുകളിലും ആശുപത്രികളിലുമായി കഴിയുന്നത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 48 പേരും കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ 80 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 30 പേരും കണ്ണൂർ ജില്ലാശുപത്രിയിൽ 23 പേരും വീടുകളിൽ 10209 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 9413 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 8927 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതിൽ 8406 എണ്ണം നെഗറ്റീവാണ്. 486 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 124 പേർ രോഗികളായി തുടരുന്നുമുണ്ട്. ഇതിൽ കോഴിക്കോട്-രണ്ട്, കാസർകോട്-ഒമ്പത്, ആലപ്പുഴ- ഒന്ന്, തൃശൂർ-ഒന്ന്, മലപ്പുറം-ഒന്ന് എന്നിങ്ങനെയാണ് ഇതര ജില്ലക്കാരായ രോഗികൾ.