കണ്ണൂർ: കോർപ്പറേഷനിലെ പഴയ എടക്കാട് പഞ്ചായത്ത് മേഖലയിൽപ്പെട്ട പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി തോട്ടട അഭയനികേതിന് സമീപം 3 കോടി 75 ലക്ഷം രൂപ ചെല വഴിച്ച് നിർമ്മിച്ച വാട്ടർ ടാങ്കിന്റെ ഉദ്ഘാടനം കെ. സുധാകരൻ എം.പി നിർവ്വഹിച്ചു.

മേയർ സുമാ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ അഡ്വ. പി. ഇന്ദിര, സി.കെ. വിനോദ്, വെള്ളോറ രാജൻ, ഷാഹിന മൊയ്തീൻ, മുൻ ഡെപ്യൂട്ടി മേയർമാരായ പി.കെ. രാഗേഷ്, സി. സമീർ, കൗൺസിലർമാരായ എം.പി. മുഹമ്മദാലി, എം.കെ. ധനേഷ് ബാബു, സി. എറുമുള്ളൻ, എം. ഷഫീഖ്, അമൃത രാമകൃഷ്ണൻ, എം.കെ. ഷാജി, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ ടി.പി. രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.

കോർപ്പറേഷൻ പരിധിയിലെ കാപ്പാട് നിർമ്മിച്ച കുട്ടികളുടെ പാർക്കിന്റെ (ശിശുമന്ദിരം പാർക്ക്) ഉദ്ഘാടനം പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി ഒ മോഹനന്റെ അദ്ധ്യക്ഷതയിൽ മേയർ സുമാ ബാലകൃഷ്ണൻ നിർവ്വഹിച്ചു.