കണ്ണൂർ: ഇ-ക്ലാസ് ചലഞ്ച് വൻ വിജയമായെന്ന് ജില്ലാ പഞ്ചായത്ത് യോഗം വിലയിരുത്തി. ദുർബലരായ കുട്ടികൾക്ക് ഓൺലൈൻ പഠനം സാദ്ധ്യമാക്കാൻ ജില്ലാ പഞ്ചായത്തിന്റെ ഇടപെടൽ അവസരോചിതമായെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
ജില്ലയിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പുമായി ചേർന്നാണ് ഇ-ക്ലാസ് ചലഞ്ച് ആരംഭിച്ചത്.
ഇ -ക്ലാസ് ചലഞ്ചിന് വലിയ പിന്തുണയാണ് ലഭിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് യോഗത്തിൽ പറഞ്ഞു. ല്ലയിൽ 7800 ഓളം കുട്ടികൾക്കാണ് ഓൺലൈൻ പഠന സൗകര്യമില്ലാത്തത്. എന്നാൽ ചുരുങ്ങിയ സമയം കൊണ്ടുതന്നെ പൊതുകേന്ദ്രങ്ങൾ വഴി കുട്ടികൾക്ക് പഠന സൗകര്യം ലഭ്യമാക്കി. വൈസ് പ്രസിഡന്റ് പി.പി. ദിവ്യ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.പി .ജയപാലൻ, ടി. ടി. റംല, കെ .ശോഭ, അംഗങ്ങളായ അജിത് മാട്ടൂൽ, അൻസാരി തില്ലങ്കേരി, ജോയ് കൊന്നക്കൽ, തോമസ് വർഗ്ഗീസ്, മാർഗരറ്റ് ജോസ, കാരായി രാജൻ എന്നിവർ സംസാരിച്ചു.