കാസർകോട്: ജില്ലയിൽ 10 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ എട്ടു പേർ മഹാരാഷ്ട്രയിൽ നിന്ന് വന്നവരും രണ്ട് പേർ വിദേശത്ത് നിന്ന് വന്നവരുമാണ്. ആറ് പേർക്ക് കൊവിഡ് നെഗറ്റീവായി. ഇതോടെ ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 104 ആയി.

മഹാരാഷ്ട്രയിൽ നിന്ന് ജൂൺ അഞ്ചിന് ട്രെയിനിൽ വന്ന 64 വയസുള്ള ഉദുമ സ്വദേശി, ജൂൺ ഏഴിന് ടാക്സി കാറിൽ വന്ന ഒരേ കുടുംബത്തിലെ 21, 54, 23 വയസുകളുള്ള കുമ്പള സ്വദേശികൾ, ആറിന് ട്രെയിനിന് വന്ന 40 വയസുള്ള പൈവളിഗെ സ്വദേശി, മേയ് 24 ന് ബസിന് വന്ന 28 വയസുള്ള വലിയപറമ്പ് സ്വദേശി, 28 ന് ട്രെയിനിന് ഒന്നിച്ചുവന്ന 33, 46 വയസുകളുള്ള മംഗൽപാടി സ്വദേശികൾ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർക്ക് പുറമെ ജൂൺ അഞ്ചിന് കുവൈത്തിൽ നിന്ന് വന്ന 63 വയസുള്ള കുമ്പള സ്വദേശി, ജൂൺ എട്ടിന് സൗദിയിൽ നിന്നെത്തിയ 27 വയസുള്ള കോടോംബേളൂർ സ്വദേശിനി എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയിൽ നിന്നെത്തിയ 46, 56 വയസുകളുള്ള മീഞ്ച സ്വദേശികൾ, ഉദയഗിരി സി.എഫ്.എൽ.ടി.സിയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നെത്തിയ 40 വയസുള്ള കാസർകോട് സ്വദേശി, 29 വയസുള്ള മംഗൽപാടി സ്വദേശി, 40 വയസുള്ള പൈവളിഗെ സ്വദേശി എന്നിവർ കാസർകോട് ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നെത്തിയ 47 വയസുള്ള മംഗൽപാടി സ്വദേശി പരിയാരം മെഡിക്കൽ കോളേജിൽ നിന്നും രോഗമുക്തി നേടി.