മാഹി: അമിത വേഗത ചോദ്യം ചെയ്തതിനെ തുടർന്ന് ക്രിമിനൽ സംഘം ചോറോട് സ്വദേശിയായ യുവാവിനെ മാഹിയിൽ കൊലപ്പെടുത്തിയ കേസിൽ അഡ്വ. കെ.എം. രാംദാസിനെ സ്‌പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടറായി നിയമിച്ചു. കൊല്ലപ്പെട്ട ചോറോട് മുട്ടുങ്ങൽ കൂടത്തിൽ തീർത്ഥം ഹൗസിൽ സി.കെ. വിനോദിന്റെ ഭാര്യ പി.പി. പ്രവിദ പോണ്ടിച്ചേരി ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിക്ക് നൽകിയ അപേക്ഷയിലാണ് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായത്. വടകര ബാർ അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ് രാംദാസ്. മാഹി സെഷൻസ് കോടതിയിലാണ് കേസ് നടക്കുന്നത്.