election
Election

കണ്ണൂർ: കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയും മുൻ ഡെപ്യൂട്ടി മേയറുമായ പി.കെ. രാഗേഷ് വിജയിച്ചു. 55 അംഗ കൗൺസിലിൽ 28 വോട്ട് രാഗേഷ് നേടി. എൽ.ഡി.എഫ് സ്ഥാനാർത്ഥി വെള്ളോറ രാജന് 27 വോട്ട് ലഭിച്ചു.

ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ കളക്ടറേറ്റ് ഹാളിലാണ് വോട്ടെടുപ്പ് നടന്നത്. യു.ഡി.എഫ് കൗൺസിലറും ലീഗ് പ്രതിനിധിയുമായ കെ.പി.എ. സലീം ലീഗ് ജില്ലാ നേതൃത്വവുമായുള്ള തർക്കത്തെത്തുടർന്ന് എൽ.ഡി.എഫ് പക്ഷത്തേക്ക് മാറിയതോടെയാണ് പി.കെ രാഗേഷ് അവിശ്വാസത്തിലൂടെ പുറത്തായത്.തുടർന്നായിരുന്നു തിരഞ്ഞെടുപ്പ് . എന്നാൽ , സലീമിനെ അനുനയിപ്പിച്ച് ലീഗ് തിരിച്ചെത്തിക്കുകയായിരുന്നു.

സി. സീനത്ത്

മേയറാവും

കാലാവധി അവസാനിക്കാൻ നാല് മാസം ബാക്കി നിൽക്കെയാണ് കണ്ണൂർ കോർപ്പറേഷൻ വീണ്ടും തിരഞ്ഞെടുപ്പിന് വേദിയായത്. ഡെപ്യൂട്ടി മേയറായി യു. ഡി.എഫ് സ്ഥാനാർത്ഥി ജയിച്ചതോടെ, കോൺഗ്രസ്സും ലീഗും തമ്മിലുള്ള ധാരണ പ്രകാരം നിലവിലെ കോൺഗ്രസ് മേയർ സുമാ ബാലകൃഷ്ണൻ സ്ഥാനം രാജിവച്ച് ലീഗിലെ സി. സീനത്തിനു കൈമാറും.