കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് നടക്കുന്നത് ഇത് നാലാം തവണ. കോർപറേഷൻ ഭരണത്തിന്റെ ആദ്യഘട്ടത്തിൽ മുസ്ലിംലീഗിന്റെ സി. സമീറായിരുന്നു ഡെപ്യൂട്ടിമേയർ. സ്വതന്ത്രനായി ജയിച്ച പി.കെ. രാഗേഷ് വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നപ്പോൾ വോട്ടുനില 27-27. പിന്നീട് നറുക്കെടുപ്പിലൂടെ സി.സമീർ ഡെപ്യൂട്ടി മേയറായി.

പിന്നീട് പി.കെ.രാഗേഷിന്റെ സഹായത്തോടെ അവിശ്വാസ പ്രമേയത്തിൽ എൽ.ഡി.എഫ് സമീറിനെ പുറത്താക്കി. എൽ.ഡി.എഫ് സഹായത്തോടെ പി.കെ. രാഗേഷ് ഡെപ്യൂട്ടി മേയറായി. രാഗേഷ് തിരികെ കോൺഗ്രസിൽ എത്തിയതോടെ ലീഗ് വിമതന്റെ സഹായത്തോടെ എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിലൂടെ രാഗേഷിനെ പുറത്താക്കുകയായിരുന്നു.

ഡെപ്യൂട്ടി മേയറില്ലാതായ കണ്ണൂർ കോർപ്പറേഷനിൽ രണ്ടുമാസത്തിനു ശേഷമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. നവംബറിൽ കോർപറേഷന്റെ ഭരണകാലാവധി അവസാനിപ്പിക്കും.