raveendran
ചരമം രവീന്ദ്രൻ ചൂരിത്തോട് (59)

ബന്തടുക്ക: കുറ്റിക്കോൽ സർവീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി രവീന്ദ്രൻ ചൂരിത്തോട് (59) നിര്യാതനായി. ഉദുമ ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് സേവാദൾ ചെയർമാൻ, ബന്തടുക്ക മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി, കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് പ്രസിഡന്റ്, കരിച്ചേരി വിളക്കുമാടം ക്ഷേത്ര ട്രസ്റ്റി ബോർഡ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. പരേതരായ കൂക്കൾ കുഞ്ഞമ്പു നായരുടെയും കമലാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: ശാന്തി രവീന്ദ്രൻ (അക്ഷയ സെന്റർ ബന്തടുക്ക). മക്കൾ: ഹരികൃഷ്ണൻ (സി.എ വിദ്യാർത്ഥി കോഴിക്കോട്), ഹരിപ്രിയ (ഡിഗ്രി വിദ്യാർത്ഥിനി, മംഗളൂരു). സഹോദരങ്ങൾ: ശ്രീധരൻ (റിട്ട: മാനേജർ ജില്ലാ ബാങ്ക് ) ,സുകുമാരൻ (അധ്യാപകൻ ബന്തടുക്ക ഹയർ സെക്കൻഡറി സ്‌കൂൾ), രാധാമണി, മാലിനി.