കതിരൂർ: കതിരൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഞാറുനടീലോത്സവം സംഘടിപ്പിച്ചു. എരുവട്ടിവയലിലെ 27 ഏക്കർ സ്ഥലത്താണ് ഞാറുനടൽ നടന്നത്. എം.വി ജയരാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിനിമ നടിമാരായ അനശ്വര, നിഹാരിക എസ് മോഹൻ എന്നിവരും പങ്കെടുത്തു. നാട്ടി പാട്ടോടെ പരിപാടി ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അദ്ധ്യക്ഷനായി. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്വീറ്റ്ന,ടി. സുധീർ എന്നിവർ സംസാരിച്ചു. കുറ്റിയൻ രാജൻ, കാരായി വിജയൻ എന്നിവർ നേതൃത്വം നൽകി. ബാങ്ക് ഡയറക്ടർ സുരേഷ് സ്വാഗതവും സെക്രട്ടറി നന്ദിയും പറഞ്ഞു.