പയ്യന്നൂർ: കേരള പൂരക്കളി അക്കാഡമിയുടെ ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതിന് 2 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി. കൃഷ്ണൻ എം.എൽ.എ അറിയിച്ചു. പൂരക്കളിയുടെ പ്രചരണത്തിനും, പഠനത്തിനുമായി 2018 ലാണ് പയ്യന്നൂർ ആസ്ഥാനമായി കേരള പൂരക്കളി അക്കാഡമി സംസ്ഥാന സർക്കാർ സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തനം ആരംഭിക്കുന്നത്. സ്വന്തമായി ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതിനായി വെള്ളൂർ കൊടക്കത്ത് കൊട്ടണച്ചേരി ദേവസ്വം 50 സെന്റ് സ്ഥലം സൗജന്യമായി അക്കാഡമിക്ക് വിട്ടു നൽകി.