ആലക്കോട്: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ബസ് സർവീസ് കുറഞ്ഞതോടെ നടുവിൽ ബസ് സ്റ്റാൻഡ് കൈയടക്കി സ്വകാര്യ വാഹനങ്ങൾ. യാത്രക്കാരുടെ എണ്ണം മലയോരത്ത് നാലിലൊന്നായി കുറഞ്ഞതോടെ സ്വകാര്യബസുകൾ മിക്കതും സർവീസ് നിർത്തിവച്ചിരിക്കുകയാണ്.

. യാത്രക്കാരില്ലാതെ നഷ്ടം സഹിച്ച് മുന്നോട്ടു പോകാൻ കഴിയാതെ ബസുകളുടെ എണ്ണം കുറഞ്ഞത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു. ഒടുവള്ളിത്തട്ട് കുടിയാന്മല ദേശസാത്കൃത റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകളും കുറവാണ്.