കാസർകോട്: കാസർകോട്, കണ്ണൂർ ജില്ലകളിൽ എസ്.ഐമാർക്ക് സ്ഥലംമാറ്റം. ഹൊസ്ദുർഗ് എസ്.ഐ. എൻ.പി രാഘവനെ മഞ്ചേശ്വരത്തേക്ക് മാറ്റി. കണ്ണൂരിൽ നിന്നും ബാലകൃഷ്ണനെ ഹൊസ്ദുർഗിൽ നിയമിച്ചു. കണ്ണൂർ റേഞ്ച് ഓഫീസിൽ നിന്ന് ഇ. ജയചന്ദ്രനെ അമ്പലത്തറയിൽ എസ്. ഐ ആയി നിയമിച്ചു. മധുസൂദനനെ കണ്ണൂരിൽ നിന്ന് ബേക്കലിലേക്ക് മാറ്റി നിയമിച്ചു. കണ്ണൂരിൽ നിന്നും മുരളീധരനെ ബേഡകത്തും രമേശനെ ചിറ്റാരിക്കാലിലും നിയമിച്ചു. മഞ്ചേശ്വരം എസ്.ഐ വിഷ്ണു പ്രസാദിനെ വിദ്യാനഗറിലേക്ക് മാറ്റി. ബേക്കലിൽ നിന്ന് ടി.വി പ്രസന്ന കുമാറിനെ ചന്തേരയിലേക്ക് മാറ്റി. കാസർകോട് ട്രാഫിക്കിൽ നിന്ന് വിശ്വനാഥൻ നമ്പ്യാരെ ബേക്കൽ കോസ്റ്റൽ സ്റ്റേഷനിൽ നിയമിച്ചു. കണ്ണൂരിൽ നിന്നും ഇ. വിനോദ് കുമാറിനെ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിൽ മാറ്റി നിയമിച്ചു.