ക​ണ്ണൂ​ർ: അ​ർ​ദ്ധ​രാ​ത്രി​യി​ൽ ദേ​ശീ​യ​പാ​ത​യി​ൽ ന​ട​ത്തു​ന്ന മ​ത്സ്യ​ക​ച്ച​വ​ടം നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചെ​ത്തി ത​ട​ഞ്ഞു. ഇന്നലെ പു​ല​ർ​ച്ചെ താ​ഴെ​ചൊ​വ്വ​യി​ലാ​ണ് മ​ത്സ്യ​വി​ല്പ​ന നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്. തു​ട​ർ​ന്ന് പൊ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി മ​ത്സ്യ​ക​ച്ച​വ​ടം നി​ർ​ത്തി​വ​യ്പ്പി​ച്ചു.​

കൊ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ത​ല​ശേ​രി, ആ​യി​ക്ക​ര മ​ത്സ്യ മാ​ർ​ക്ക​റ്റു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് വ​ൻ​കി​ട മ​ത്സ്യ​ക​ച്ച​വ​ട​ക്കാ​ർ ദേ​ശീ​യപാ​ത​യി​ൽ ക​ച്ച​വ​ടം ആ​രം​ഭി​ച്ച​ത്. കീ​ഴ്ത്ത​ള്ളി, താ​ഴെ​ചൊ​വ്വ, ചാ​ല, പ​ള്ളി​ക്കു​ന്ന്, മു​ണ്ട​യാ​ട്, പു​തി​യ​തെ​രു തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ റോ​ഡ​രു​കി​ലാ​ണ് അ​ർദ്​ധ​രാ​ത്രി ക​ച്ച​വ​ടം ന​ട​ക്കു​ന്ന​ത്.​

ലോ​റി​ക​ളി​ലും ക​ണ്ടെ​യ്ന​റു​ക​ളി​ലും കൊ​ണ്ടു​വ​രു​ന്ന മ​ത്സ്യം ചെ​റു​വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു പോ​കു​ക​യാ​ണ്. വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും പോ​ലും വ​ലി​യ ലോ​റി​ക​ളി​ൽ മീ​നു​മാ​യി എ​ത്തു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.